ആപ്പിളിനുവേണ്ടി വോട്ടു ചോദിച്ചു യന്ത്രത്തില്‍ ബള്‍ബും

വെള്ളി, 6 നവം‌ബര്‍ 2015 (11:13 IST)
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ആപ്പിള്‍ ചിഹ്നമായി ലഭിച്ച സ്ഥാനാര്‍ത്തി വോട്ടര്‍മാരോടെ ഈ ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ വോട്ടിംഗ് യന്ത്രത്തില്‍ ഈ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച ചിഹ്നം ബള്‍ബ് ആയി. 
 
അടൂര്‍ ഏഴംകുളം പഞ്ചായത്തിലെ തേപ്പുപാറ മൂന്നാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി റോയി സാമുവലിനാണ്  ഇത്തരമൊരു അമളി പറ്റിയത്. കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി മാത്യുവിനെതിരെ റിബലായിട്ടാണ് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി അംഗമായിരുന്ന റോയി സാമുവല്‍ മത്സരിച്ചത്.  
 
വോട്ടിംഗ് മഷീനില്‍ ബള്‍ബ് ചിഹ്നം കണ്ട റോയി ഞെട്ടിപ്പോയി. തനിക്കെതിരെ നടത്തിയ അട്ടിമറി കാരണമാണ് ഇത് സംഭവിച്ചതെന്ന് റോയി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കാനിരിക്കുകയാണ് റോയി. 

വെബ്ദുനിയ വായിക്കുക