അന്വേഷണത്തില്‍ തൃപ്തന്‍; കൂടുതല്‍ അറസ്റ്റ് പ്രതീക്ഷിക്കുന്നു: അന്‍വര്‍ റഷീദ്

Webdunia
ശനി, 1 ഓഗസ്റ്റ് 2015 (09:59 IST)
പ്രേമം സിനിമയുടെ വ്യാജ പതിപ്പ് ഇറങ്ങിയതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ തൃപ്തനാണെന്ന് സംവിധാനകനും പ്രേമം സിനിമയുടെ നിര്‍മ്മാതാവുമായ അന്‍വര്‍ റഷീദ്. ആന്‍റിപൈറസി സെല്‍ അന്വേഷണസംഘത്തിനുമുന്നില്‍ മൊഴി നല്‍കാനത്തെിയതായിരുന്നു അദ്ദേഹം.
 
അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് അന്‍വര്‍ റഷീദ് പറഞ്ഞു
സെന്‍സര്‍ ബോര്‍ഡില്‍നിന്ന് ചിത്രം ചോര്‍ത്തിയവരുടെയും കൈമാറ്റം ചെയ്തവരുടെയും അറസ്റ്റ് അന്വേഷണത്തിന്‍ന്റെ കാര്യക്ഷമതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അന്‍വര്‍ പറഞ്ഞു.  പ്രേമം സിനിമ ചോർന്ന സംഭവത്തില്‍ സെന്‍സര്‍ ബോര്‍ഡിലെ മൂന്ന് മുന്‍ കരാര്‍ ജീവനക്കാരെയും ചിത്രം നെറ്റില്‍ പ്രചരിപ്പിച്ച സുഹൃത്തിനെയും പിടികൂടിയിരുന്നു