ആന്തൂരില്‍ ആത്‌മഹത്യ ചെയ്ത സാജന്‍റെ കണ്‍‌വെന്‍‌ഷന്‍ സെന്‍ററിന് പ്രവര്‍ത്തനാനുമതി

ചൊവ്വ, 9 ജൂലൈ 2019 (17:52 IST)
ആന്തൂരില്‍ ആത്മഹത്യ ചെയ്ത വ്യവസായി സാജന്‍ പാറയിലിന്‍റെ കണ്‍‌വെന്‍ഷന്‍ സെന്‍ററിന് പ്രവര്‍ത്തനാനുമതി ലഭിച്ചു. സാജന്‍റെ ഉടമസ്ഥതയിലുള്ള പാര്‍ത്ഥ കണ്‍‌വെന്‍ഷന്‍ സെന്‍ററിനാണ് അനുമതി ലഭിച്ചത്.
 
പ്രവര്‍ത്തനാനുമതി ലഭിക്കുന്നതിനായി സാജന്‍റെ കുടുംബം ചൊവ്വാഴ്ച നഗരസഭയ്ക്ക് പുതിയ അപേക്ഷ നല്‍കുകയായിരുന്നു. നേരത്തേ നഗരസഭ ചൂണ്ടിക്കാട്ടിയ അപാകതകള്‍ പരിഹരിച്ചുകൊണ്ടുള്ള പുതിയ രൂപരേഖയും അപേക്ഷയ്ക്കൊപ്പം ഉണ്ടായിരുന്നു. ഇതുമായി നഗരസഭാ സെക്രട്ടറി കണ്‍‌വെന്‍ഷന്‍ സെന്‍റര്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു അനുമതി നല്‍കിയത്.
 
ഒന്നൊഴികെ എല്ലാ ചട്ടലംഘനങ്ങളും പരിഹരിച്ചിരുന്നു. വാട്ടര്‍ടാങ്ക് പൊളിക്കുന്നതിലുള്ള അസൌകര്യങ്ങള്‍ സാജന്‍റെ ബന്ധുക്കള്‍ നഗരസഭയെ അറിയിച്ചിരുന്നു. എന്തായാലും ആറുമാസത്തിനകം വാട്ടര്‍ടാങ്ക് മാറ്റി സ്ഥാപിക്കണമെന്ന് നഗരസഭ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍