മോഡിയുടെ പ്രസംഗത്തെ പുകഴ്ത്തി അഞ്ജലി മേനോന്

Webdunia
ചൊവ്വ, 18 ഓഗസ്റ്റ് 2015 (17:26 IST)
ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് സംവിധായിക അഞ്ജലി മേനോന്‍. മോഡിയുടെ ഇന്ത്യന്‍ പ്രസംഗത്തിന്റെ പ്രാധാന്യം എന്താണ് എന്ന തലക്കെട്ടില്‍ എഴുതിയ ബ്ലോഗിലാണ് അഞ്ജലി മോഡിയുടെ പ്രസംഗത്തെ പുകഴ്ത്തിയത്. ലേഖനത്തില്‍ ഒരു ഗള്‍ഫ് കുട്ടിയായാണ് വളര്‍ന്നതെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും അഞ്ജലി മേനോന്‍ പറയുന്നു.

1959 കാലഘട്ടത്തില്‍ അഞ്ജലിയുടെ അച്ഛന്‍  ദുബായിയില്‍ എത്തുന്നതും പിന്നീട് അദ്ദേഹത്തിന്‍റെ ജീവിതത്തിലുണ്ടായ  വഴിത്തിരിവുകളും അഞ്ജലി ബ്ലോഗില്‍ വിവരിച്ചു. അതിസമ്പന്നമായ ഇന്നത്തെ ദുബൈയെമാത്രം കണ്ടവര്‍ക്ക് മനസ്സിലാവാത്തതാണ് പഴയ കാലം. അന്നത്തെ ഇന്ത്യക്കാരില്‍ ചിലര്‍ എങ്കിലും മോഡിയുടെ പ്രസംഗം കേട്ടിരിക്കാമെന്നും അവര്‍ ഏറെ നാളായി കേള്‍ക്കാന്‍ ആശിക്കുന്ന അംഗീകാരത്തിന്റെ വാക്കുകളാണ് മോഡിയില്‍ നിന്നുണ്ടായതെന്നും അഞ്ജലി പറയുന്നു. തന്റെ അച്ഛനുണ്ടായിരുന്നെങ്കില്‍ മോഡിയുടെ പ്രസംഗം അദ്ദേഹത്തിന് എത്രമാത്രം വിലപ്പെട്ടതായിരിയ്ക്കുമെന്ന് തനിയ്ക്ക് അറിയാമെന്നും അഞ്ജലി മേനോന്‍ പറയുന്നു.