പീച്ചിയിൽ വൻ സ്ഫോടകവസ്തുശേഖരം പിടികൂടി. ലോറിയില്‍ കടത്താന്‍ ശ്രമിച്ച ആയിരം കിലോയിലധികം വരുന്ന സ്ഫോടക വസ്തുക്കളാണ് പോലീസ് പിടികൂടിയത്. കോയമ്പത്തൂരില്‍ നിന്നും പീച്ചിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച അമോണിയം നൈട്രേറ്റ് ശേഖരമാണ് വാഹന പരിശോധനക്കിടെ പോലീസ് പിടികൂടിയത്.
49 പെട്ടി സ്ഫോടക വസ്തുക്കളാണ് പിടിച്ചത്. ക്വാറികളിൽ വിതരണത്തിനു കൊണ്ടുവന്നതാണെന്നു കരുതുന്നു. ദേശീയപാത 47ൽ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. അനധികൃതമായി കൊണ്ടുവന്നതാണെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നു പൊലീസ് അറയിച്ചു.
വളം വിതരണം ചെയ്യുന്ന ലോറിയിലാണ് ഇവ ഒളിപ്പിച്ചു കൊണ്ടുവന്നത്. പാലക്കാട് ഭാഗത്തു നിന്നുവന്ന ലോറിയിലുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിപിന്‍, സുരേഷ് എന്നിവരാണ് പിടിയിലായത്. രേഖകള്‍ പൊലീസ് പരിശോധിക്കുന്നു.