യുവതി ഉറച്ചുതന്നെ, കുടുങ്ങുമോ ശശീന്ദ്രന്‍?; സി പി എം സെക്രട്ടേറിയറ്റില്‍ ചര്‍ച്ച

ജോണ്‍സി ഫെലിക്‍സ്
വെള്ളി, 23 ജൂലൈ 2021 (08:03 IST)
യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ടുവെന്ന ആരോപണത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ കുടുങ്ങുമോ? ശശീന്ദ്രനെതിരായ ആരോപണത്തില്‍ യുവതി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ എന്ത് തീരുമാനമെടുക്കണമെന്നത് സി പി എമ്മിനെയും വലയ്‌ക്കുന്ന ചോദ്യമാണ്. ഇക്കാര്യം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വെള്ളിയാഴ്‌ച ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.
 
ശരീന്ദ്രന്‍ വിഷയത്തില്‍ പ്രതിപക്ഷം ശക്‍തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വിഷയത്തെ ലഘുവായി കണക്കാക്കാന്‍ കഴിയില്ല. ആരോപണമുയര്‍ന്ന ആദ്യഘട്ടത്തിലും വ്യാഴാഴ്‌ച നിയമസഭയിലും മുഖ്യമന്ത്രിയുടെ പിന്തുണ നേടാന്‍ ശശീന്ദ്രന് കഴിഞ്ഞെങ്കിലും വരും ദിവസങ്ങളില്‍ പ്രശ്‌നം വഷളായാല്‍ നിര്‍ണായക തീരുമാനങ്ങളിലേക്ക് പാര്‍ട്ടിയും മുഖ്യമന്ത്രിയും നീങ്ങിയേക്കും.
 
സി പി എം അവൈലബിള്‍ സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം ഇക്കാര്യം ചര്‍ച്ച ചെയ്‌തിരുന്നെങ്കിലും എന്താണ് നിലപാട് എന്നത് വ്യക്‍തമാക്കിയിരുന്നില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article