മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി എട്ടിന്റെ പണി; ആല്‍ക്കോമീറ്റര്‍ പരിശോധന വീണ്ടും തുടങ്ങും, രാത്രികാലങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

ശനി, 9 ഏപ്രില്‍ 2022 (14:56 IST)
മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താന്‍ പരിശോധന വീണ്ടും തുടങ്ങാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. കോവിഡ് നിയന്ത്രണം പിന്‍വലിച്ച പശ്ചാത്തലത്തിലാണിത്. രണ്ട് വര്‍ഷമായി ആല്‍ക്കോമീറ്റര്‍ പരിശോധന നിര്‍ത്തിവച്ചിരുന്നു. രാത്രികാലങ്ങളില്‍ പരിശോധന ശക്തമാക്കും. മദ്യപിച്ച് വാഹനമോടിച്ചാല്‍ വലിയ പിഴയും ഈടാക്കാനാണ് പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍