വൻ പ്രതിഫലം നൽകുന്ന പുത്തൻ ജോലികൾ കുടുബ ബന്ധങ്ങൾക്ക് അനുയോജ്യമല്ലെന്നും ബന്ധങ്ങൾ തകരാൻ ഇത് കാരണമാകുമെന്നും റിപ്പോർട്ടുകൾ. ലഹരിയുടെ ഉപയോഗം, അമിത മദ്യപാനം, അവിതബന്ധങ്ങൾ എന്നിവയെല്ലാം ബന്ധങ്ങൾ തകർക്കാൻ കാരണമാകുന്നുവെന്ന റിപ്പോർട്ടുകൾ കുടുംബകോടതിയിൽ എത്തിയതിനെത്തുടർന്നാണ് ജോലികളും ബന്ധങ്ങളെ ബാധിക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്തത്.
പ്രഫഷണൽ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കുടുംബങ്ങളിലാണ് ഏറ്റവും കൂടുതൽ വിവാഹമോചനങ്ങൾ നടക്കുന്നത്. ഐടി, ബാങ്കിംഗ്, സിനിമാ-ഫാഷൻ, മാധ്യമപ്രവർത്തനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ജീവിതമാണ് തകരുന്നതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. മാനസിക സമ്മർദ്ദവും ജീവിതത്തോട് അവബോധം ഇല്ലാത്തതുമാണ് ഇതിന്റെ കാരണമെന്നും പിന്നീട് ഇത് പ്രശ്നങ്ങളിലേക്ക് പോകുമെന്നുമാണ് റിപ്പോർട്ടുകൾ.
അതേസമയം, കുടുംബ ബന്ധങ്ങൾക്ക് ഏറെ അനുയോജ്യമായിരുന്ന അധ്യാപന ജോലിയും ഇപ്പോൾ തകരുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കൊച്ചിയിലെ കുടുംബകോടതിയിൽ ഏകദേശം മുന്നൂറിലധികം കേസുകളാണ് പരിഗണിച്ചിരിക്കുന്നത്. ഇതിൽ അധ്യാപകരും ഉൾപ്പെട്ടിട്ടുണ്ട്. സ്ത്രീധനം, പ്രണയം, അവിഹിത ബന്ധം, ലഹരി ഇതിനോടൊപ്പം അമ്മായിഅപ്പൻ പോരും കാരണമാകുന്നുണ്ടത്രെ.!