ആലപ്പുഴയില്‍ മഴപെയ്തപ്പോള്‍ വീട്ടില്‍ കയറിയ 13കാരനെ പീഡിപ്പിച്ച 46കാരന് ഏഴുവര്‍ഷം കഠിന തടവ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 12 ഒക്‌ടോബര്‍ 2022 (15:42 IST)
മഴപെയ്തപ്പോള്‍ വീട്ടില്‍ കയറിയ 13കാരനെ പീഡിപ്പിച്ച 46കാരന് ഏഴുവര്‍ഷം കഠിന തടവ്. ആലപ്പുഴ നെടുമുടി പഞ്ചായത്തിലെ വൈശ്യം ഭാഗം പ്രക്കാട്ട് പറമ്പില്‍ സോണി എന്നയാള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. കൂടാതെ 30000രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറുമാസം കൂടി ശിക്ഷ അനുഭവിക്കേണ്ടിവരും. നെടുമുടി പൊലീസ് എഫ് ഐആര്‍ ഇട്ട കേസില്‍ ആലപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article