ആലപ്പുഴയില്‍ വയോധികയുടെ മാല മോഷ്ടിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 28 ഫെബ്രുവരി 2022 (08:09 IST)
ആലപ്പുഴയില്‍ വയോധികയുടെ മാല മോഷ്ടിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. വെള്ളക്കിണര്‍ വാര്‍ഡില്‍ തന്‍സീറാ മന്‍സിലില്‍ തന്‍സീര്‍(27), വെള്ളക്കിണര്‍ സ്വദേശി നഹാസ്(31) എന്നിവരാണ് അറസ്റ്റിലായത്. തത്തംപള്ളി സ്വദേശി ശോഭനയുടെ 20 ഗ്രാം വരുന്ന സ്വര്‍ണമാലയാണ് പ്രതികള്‍ സ്‌കൂട്ടറിലെത്തി പൊട്ടിച്ചത്. 
 
ശോഭനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷം ആരംഭിക്കുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികള്‍ പിടിയിലായത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article