പിതാവിനെ പേടിപ്പിക്കാന്‍ കഴുത്തില്‍ കുരുക്കിട്ട ആറാംക്ലാസുകാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ അരൂര്‍ ചന്തിരൂര്‍ കൂട്ടുങ്കലില്‍ അബ്ദുള്‍ റഹ്മാന്റെ മകള്‍ ഫാത്തിമ റെയ്ഹാനയാണ് മരിച്ചത്. കളിപ്പാട്ടം വാങ്ങിനല്കാത്തതിന്റെ പേരില്‍ പിതാവിനോട് പിണങ്ങി ജനല്‍ കമ്പിയില്‍ കയര്‍ കെട്ടി കഴുത്തില്‍ കുരുക്കിടുകയായിരുന്നു.