മദ്യം കിട്ടാതെ സാനിറ്റൈസര്‍ കുടിച്ചയാള്‍ മരിച്ചു. ചാത്തനാട് സ്വദേശി വികെ സന്തോഷ് (55) ആണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. കഴിഞ്ഞമാസം 28നായിരുന്നു സാനിറ്റൈസര്‍ കുടിച്ച് ആശുപത്രിയിലാകുന്നത്. ലോക്ക് ഡൗണ്‍ ആയിരുന്നതിനാല്‍ മദ്യം കിട്ടാതെ ഇയാള്‍ വലിയ വിഷമത്തിലായിരുന്നു.