കോൺഗ്രസ് നേതാക്കളുടെ വാക്ക്പോര് തന്നെ മുറിവേല്‍പിച്ചു: എകെ ആന്റണി

Webdunia
ബുധന്‍, 28 ഡിസം‌ബര്‍ 2016 (12:48 IST)
കേരളത്തിലെ കോൺഗ്രസില്‍ തുടരുന്ന സംഭവ വികാസങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. നേതാക്കള്‍ തമ്മില്‍ അനിദിനം നടന്നുകൊണ്ടിരിക്കുന്ന ഈ വാക്ക്പോര് അവസാനിപ്പിക്കണം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍- കെ മുരളീധരന്‍ വാക്‌പോരിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോട് പ്രതികരിക്കവേയാണ് ആന്റ്റണി ഇക്കാര്യം വ്യക്തമാക്കിയത്.
 
ഡൽഹിയിലാണെങ്കിലും തന്റെ മനസ് മുഴുവന്‍ കേരളത്തിലാണ്. സംസ്ഥാനത്തെ ഓരോ ചലനങ്ങളും ദിവസവും ശ്രദ്ധിക്കാറുണ്ട്. സന്തോഷകരമായതും ദുഃഖകരമായതുമായ പല കാര്യങ്ങളും ഇവിടെ ദിവസവും അരങ്ങേറുന്നുണ്ട്. ഇവ രണ്ടും ചേര്‍ന്നതാണ് ജീവിതമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. എല്ലാ വിവാദങ്ങളും ഉടന്‍ അവസാനിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അതിനായി നേതാക്കള്‍ ശ്രദ്ധിക്കണമെന്നും ആന്റണി പറഞ്ഞു
Next Article