പിണങ്ങി നില്‍ക്കാതെ എല്ലാവരും കൂട്ടു കൂടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. നേതാക്കള്‍ പിണങ്ങി നിന്നാല്‍ പാര്‍ട്ടി ക്ഷീണിക്കും. പാര്ട്ടിയില്ലെങ്കില് ആരുമില്ലെന്ന് ഓര്‍ക്കണമെന്നും ആന്റണി പറഞ്ഞു. കെ പി സി സി വിശാല എക്സിക്യുട്ടിവില്‍ ആയിരുന്നു ആന്റണിയുടെ വിമര്‍ശനം.
പാര്‍ട്ടി ഇല്ലെങ്കില്‍ ആരുമില്ലെന്ന് ഓര്‍ക്കണം. കാലിനടിയിലെ മണ്ണ് ബി ജെ പി കൊണ്ടുപോകുകയാണ്. നേതാക്കള്‍ പിണങ്ങി നിന്നാല്‍ പാര്‍ട്ടി ക്ഷീണിക്കുമെന്നും ആന്റണി പറഞ്ഞു.
സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യം വിലയിരുത്താനും കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നയങ്ങള്‍ക്കെതിരെ കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ക്കു നേതൃത്വം നല്‍കാനുമാണ് കെ പി സി സി വിശാല എക്സിക്യുട്ടീവ് ജനറല്‍ ബോഡി ഇന്നു ചേര്‍ന്നത്.