അജിനാമോട്ടോ : നിയമം ലംഘിച്ചാല്‍ രണ്ട് ലക്ഷം രൂപ പിഴ

ബുധന്‍, 9 ഡിസം‌ബര്‍ 2015 (11:35 IST)
അജിനാമോട്ടോ ഉപയോഗിക്കുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും ആ വിവരം നിയമം അനുശാസിക്കുന്ന വിധം വ്യക്തമായി ഈ സ്ഥാപനത്തില്‍ താഴെ പറയുന്ന ഭക്ഷ്യവസ്തുക്കളില്‍ മോണോസോഡിയം ഗ്ലൂട്ടോമേറ്റ് ചേര്‍ക്കുന്നു. ഈ ഭക്ഷണം ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊടുക്കാന്‍ പാടില്ല എന്ന് എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഉത്തരവിറക്കി. 
 
ഉത്തരവ് ലംഘിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ രണ്ട് ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. പച്ചക്കറികളും മറ്റ് അസംസ്‌കൃത വസ്തുക്കളും പാചകത്തിനുമുമ്പ് വൃത്തിയായി കഴുകുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ഒരു ലക്ഷം രൂപവരെ പിഴയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 
 എല്ലാ സ്ഥാപനങ്ങളും പൊതുജനങ്ങള്‍ കാണുന്ന രീതിയില്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സും ടോള്‍ഫ്രീ നമ്പര്‍ : 1800 425 1125 ഉം പ്രദശിപ്പിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക