എയര്‍ ഇന്ത്യ സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളങ്ങളില്‍ കുടുങ്ങി യാത്രക്കാര്‍, പ്രതിഷേധം

രേണുക വേണു

ബുധന്‍, 8 മെയ് 2024 (08:30 IST)
തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നുള്ള നാലും കണ്ണൂരില്‍ നിന്നുള്ള മൂന്നും സര്‍വീസുകളാണ് റദ്ദാക്കിയത്. 
 
എയര്‍ ഇന്ത്യ ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ മുടങ്ങിയതെന്നാണ് വിവരം. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് നൂറുകണക്കിനു യാത്രക്കാര്‍ പ്രതിസന്ധിയിലായി. 
 
അബുദാബി, മസ്‌കറ്റ്, ഷാര്‍ജ വിമാനങ്ങളാണ് റദ്ദാക്കിയത്. അര്‍ധരാത്രി എത്തിയ യാത്രക്കാര്‍ വരെ വിമാനത്താവളങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് ഇരിക്കാന്‍ പോലുമുള്ള സൗകര്യമില്ലാത്ത വിധമാണ് തിരക്ക്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍