കണ്ണൂരില്‍ വീണ്ടും രാഷ്‌ട്രീയ കൊലപാതകം; ബി ജെ പി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

ബുധന്‍, 12 ഒക്‌ടോബര്‍ 2016 (11:35 IST)
കണ്ണൂരില്‍ വീണ്ടും രാഷ്‌ട്രീയ കൊലപാതകം. പിണറായിയില്‍ ബി ജെ പി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പിണറായി പെട്രോള്‍ പമ്പിനു സമീപം ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്. ബി ജെ പി പ്രവര്‍ത്തകന്‍ രമിത്താണ് കൊല്ലപ്പെട്ടത്.
 
രമിത്തിന്റെ പിതാവ് എട്ടുവര്‍ഷം മുമ്പ് രാഷ്‌ട്രീയസംഘട്ടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. സി പി എം പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് ബി ജെ പി ആരോപിച്ചു. 
 
തിങ്കളാഴ്ച സി പി എം പ്രവര്‍ത്തകന്‍ കുഴിച്ചാല്‍ മോഹനന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികാരമാണ് രമിത്തിന്റേതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സംഭവസ്ഥലത്ത് കനത്ത പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക