കാട്ടുകള്ളനെന്ന് തന്നെ വിളിച്ചിട്ടുള്ളവര്‍ ഇന്ന് അല്ലെങ്കില്‍ നാളെ സത്യം മനസ്സിലാക്കുമെന്ന് കോന്നി എം എല്‍ എയും മന്ത്രിയുമായ അടൂര്‍ പ്രകാശ്. ഭൂമിയിടപാട് കേസില്‍ വിജിലൻസിന്റെ ത്വരിത പരിശോധനയ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് അടൂര്‍ പ്രകാശ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാട്ടുകള്ളന്‍ എന്ന് തന്നെ ആക്ഷേപിച്ചവര്‍ ഒരിക്കല്‍ സത്യം തിരിച്ചറിയും. വിവാദങ്ങള്‍ തനിക്ക് പുത്തരിയല്ല. ആരോപണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ആക്ഷേപങ്ങള്‍ പല തരത്തില്‍ വന്നിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥ ഇന്നല്ലെങ്കില്‍ നാളെ ജനം മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോന്നിയിലെ ജനങ്ങള്‍ തന്നെ നന്നായി മനസ്സിലാക്കിയവരാണെന്നും അതുകൊണ്ടാണ് നാലു തവണയും തെരഞ്ഞെടുക്കപ്പെട്ടത്. തനിക്ക് സീറ്റ് നല്കണമോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് മന്ത്രിയുൾപ്പെടെ അഞ്ച് പേർക്കെതിരെ ത്വരിത പരിശോധന നടപ്പിലാക്കുവാൻ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സ്റ്റേ ആവശ്യപ്പെട്ട് മന്ത്രി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി സ്റ്റേ നിഷേധിക്കുകയായിരുന്നു.
സന്തോഷ് മാധവൻ ഇടനിലക്കാരനായ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് കേസുമായി ബന്ധപ്പെട്ട് മന്ത്രിയുൾപ്പെടെ അഞ്ച് പേർക്കെതിരെ ത്വരിത പരിശോധന നടപ്പിലാക്കുവാൻ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സ്റ്റേ ആവശ്യപ്പെട്ട് മന്ത്രി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി സ്റ്റേ നിഷേധിക്കുകയായിരുന്നു.