ബൈക്കില്‍ ലോറിയിടിച്ച് സഹോദരങ്ങള്‍ മരിച്ചു

തിങ്കള്‍, 19 മെയ് 2014 (14:49 IST)
ലോറിയിടിച്ച്‌ ബൈക്ക്‌ യാത്രികരായ സഹോദരങ്ങള്‍ മരിച്ചു. ഗിരീഷ്‌ (22), സുബീഷ്‌ (18) എന്നിവരാണ്‌ മരിച്ചത്‌. അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്‌ സമീപമാണ് അപകടം നടന്നത്.

പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. കാറ്ററിംഗ്‌ ജോലി കഴിഞ്ഞ്‌ വീട്ടിലേയ്‌ക്ക്  മടങ്ങവേ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരെവന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ഇരുവരും സംഭവ സ്‌ഥലത്തുവെച്ചുതന്നെ മരിച്ചു.

വെബ്ദുനിയ വായിക്കുക