എഡിജിപി ശങ്കര്‍ റെഡ്ഡി വിജിലന്‍സ് എ ഡി ജി പിയാകും

Webdunia
തിങ്കള്‍, 16 നവം‌ബര്‍ 2015 (19:06 IST)
ഉത്തരമേഖല എ ഡി ജി പി ശങ്കര്‍ റെഡ്ഡി വിജിലന്‍സ് എ ഡി ജി പിയായി നിയമിച്ചു. വിന്‍സന്‍ എം പോള്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ശങ്കര്‍ റെഡ്ഡിയുടെ നിയമനം. ബാര്‍കോഴ വിവാദത്തെ തുടര്‍ന്ന് വിന്‍സന്‍ എം പോള്‍ ഇപ്പോള്‍ അവധിയിലാണ്. ഈ മാസം 30ന് ഇദ്ദേഹം വിരമിക്കും.
 
ഉത്തരമേഖല എ ഡി ജി പി സ്ഥാനത്തു നിന്ന് ശങ്കര്‍ റെഡ്ഡി മാറുന്ന സാഹചര്യത്തില്‍ നിതിന്‍ അഗര്‍വാളിനെ തല്‍സ്ഥാനത്തേക്ക് നിയമിച്ചു.
 
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ശങ്കര്‍ റെഡ്ഡി വിജിലന്‍സിന്റെ തലപ്പത്തേക്ക് വരുന്നത്. ഡി ജി പി റാങ്കിലുള്ള ലോകനാഥ് ബെഹ്‌റയെ വിജിലന്‍സിന്റെ തലപ്പത്തേക്ക് കൊണ്ടുവരാന്‍ നീക്കമുണ്ടായിരുന്നെങ്കിലും ആഭ്യന്തരവകുപ്പിലെ ചിലര്‍ വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു.