ഗൂഢാലോചനയില്‍ എഡിജിപിക്കും പങ്കെന്ന് ദിലീപ്, ക്രൈം ബ്രാഞ്ച് എന്തുകൊണ്ട് അന്വേഷിക്കുന്നുവെന്ന് പ്രതിഭാഗം

Webdunia
വ്യാഴം, 3 ഫെബ്രുവരി 2022 (17:27 IST)
തനിക്കെതിരായ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ ഗൂഢാലോചന നടത്തിയതില്‍ എഡിജിപിക്കും പങ്കെന്ന് ദിലീപ് കോടതിയിൽ. തന്നെ ജയിലിൽ അടയ്ക്കണം എന്ന ഉദ്ദേശ്യത്തോട് കൂടി രഹസ്യ അജണ്ട വെച്ചുകൊണ്ടാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും ദിലീപ് പറഞ്ഞു.
 
ആലുവ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഗൂഢാലോചന നടന്നിരിക്കുന്നത്. അത് ആലുവ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലേ അന്വേഷിക്കേണ്ടത്. എന്തുകൊണ്ടാണ് ഈ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്? പ്രതിഭാഗം ചോദിച്ചു. അതേസമയം പ്രോസിക്യൂഷന്റെ കൈവശം ദിലീപിനെതിരായ തെളിവുകളുണ്ടെന്ന് കോടതി. കോടതിയില്‍ സീല്‍ഡ് കവറില്‍ ദിലീപ് കൈമാറിയ രേഖകള്‍ പ്രോസിക്യൂഷന് കൈമാറാമോ എന്നും കോടതി ആരാഞ്ഞു. എന്നാല്‍ അത് സാധ്യമല്ലെന്ന് പ്രതിഭാഗം അറിയിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article