വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അദാനി പോര്‍ട്‍സിന്‍റെ അറ്റ്ലാന്‍റിക് വിന്‍റര്‍ എന്ന ഭീമന്‍ കപ്പല്‍ കൊല്ലം തുറമുഖത്തെത്തും. വിഴിഞ്ഞം തുറമുഖത്ത ആഴം കൂട്ടാനും മറ്റുമുള്ള ഡ്രഡ്ജിംഗ് ഉപകരണങ്ങളുമായാണ് കപ്പലിന്‍റെ വരവ്.
കൊല്ലം തുറമുഖത്തു നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിടുന്ന കപ്പല്‍ പിന്നീട് 180 മീറ്റര്‍ നീളമുള്ള വാര്‍ഫിലേക്കടുപ്പിക്കും. കപ്പലിനു 160 മീറ്റര്‍ നീളമുണ്ട്. കപ്പലിനൊപ്പം രണ്ട് ബാര്‍ജ് ഷിപ്പുകളും എത്തുന്നുണ്ട്.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നു കൊണ്ടുവരുന്ന ഡ്രഡ്ജിംഗ് ഉപകരണങ്ങള്‍ കൊല്ലത്തു വച്ച് കൂട്ടി യോജിപ്പിച്ച ശേഷം ബാര്‍ജ് ഷിപ്പുകളിലാണ് വിഴിഞ്ഞത്തേക്ക് കൊണ്ടുപോകുന്നത്.