കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ യുവനടിയുടെ പേര് പറഞ്ഞ് മറ്റൊരു നടിയും വിമൻ ഇൻ സിനിമ കളക്ടീവ് അംഗവുമായ റിമ കല്ലിങ്കല്‍.
കേസില്‍ ദിലീപ് അറസ്‌റ്റിലായതിന് പിന്നാലെ നിരവധി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിനു മറുപടിയായിട്ട് ആക്രമിക്കപ്പെട്ട നടി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഈ പ്രതികരണത്തിന്‍റെ പൂർണ രൂപം റിമ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. ഈ കുറിപ്പിന്റെ ഒടുവിലാണ് ആക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയത്.
നടിയുടെ പേര് റിമ പുറത്തുവിട്ടുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതോടെ മിനിറ്റുകള്‍ക്കകം നടിയുടെ പേര് തന്റെ ഫേസ്‌ബുക്ക് പേജില്‍ നിന്നും റിമ നീക്കം ചെയ്യുകയും ചെയ്‌തു.
നേരത്തെ നടിയുടെ പേര് വെളിപ്പെടുത്തിയ സലിംകുമാർ, അജു വർഗീസ്, സജി നന്ത്യാട്ട്, ദിലീപ് എന്നിവർക്കെതിരേ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റിമയും പേര് വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്. ഇവരില്‍ അജുവിന്റെ മൊഴി പൊലീസ് എടുക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.