നടിയ ഉപദ്രവിച്ച കേസ്: ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ജൂലൈ 20ന് ജാമ്യാപേക്ഷയിലുള്ള വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പറയുന്നതിനായി ഹൈക്കോടതി മാറ്റുകയായിരുന്നു.
കഴിഞ്ഞ 15ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യഹർജി തള്ളിയ സാഹചര്യത്തിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് ദിലീപിന്റെ അഭിഭാഷകനായ കെ രാംകുമാർ ഹൈക്കോടതിയെ സമീപിച്ചത്.
സുനിൽ കുമാറിന്റെ (പൾസർ സുനി) മൊഴിയുടെ അടിസ്ഥാനത്തിൽ ദിലീപിനെ പ്രതിചേർത്ത് അറസ്റ്റ് ചെയ്തതിൽ ന്യായീകരണമില്ലെന്നു താരത്തിന്റെ അഭിഭാഷകൻ വാദിച്ചപ്പോള്‍, ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യുഷന് വാദം. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കിയത്.