നടിയെ ആക്രമിച്ച സംഭവം; പുതിയ പരാതിയുമായി ബിന്ദു കൃഷ്ണ രംഗത്ത് - ഇനി ആരൊക്കെ കുടുങ്ങും ?
കൊച്ചിയില്‍ ഉപദ്രവം നേരിട്ട യുവനടിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രചരണത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ഡിജിപി ലോക്‍നാഥ് ബെഹ്‌റയ്‌ക്ക് പരാതി നല്‍കി.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് പൊലീസ് ആസ്ഥാനത്തെത്തി പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ഐടി നിയമപ്രകാരവും കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന് ഡിജിപി വ്യക്തമാക്കി.
ആക്രമിക്കപ്പെട്ട നടിയേയും അവരെ പിന്തുണയ്‌ക്കുന്നവര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്ന രീതി ശക്തമായതിനേത്തുടര്‍ന്നാണ് മഹിളാ കോണ്‍ഗ്രസ് പരാതി നല്‍കിയത്. നടിയെ പിന്തുണയ്ക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെപ്പോലും അധിക്ഷേപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പരാതിയിലുണ്ട്.