തെളിവുകളുടെ അടിസ്ഥാനത്തിൽ ഇനിയും അറസ്റ്റുണ്ടാകും. കേസില്‍ ദിലീപിനെതിരെ അറസ്റ്റ് ചെയ്തത് ശക്തമായ തെളിവുകളുടെ പിന്‍ബലത്തിലാണെന്നും ദിലീപിന്റെ ജാമ്യഹര്‍ജി തടയാന്‍ മാത്രം ശക്തമാണ് തെളിവുകളെന്നും എസ്പി പറഞ്ഞു.
നേരത്തേ നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ മഞ്ജു വാര്യര്‍ സാക്ഷിയാകുമെന്ന് വര്‍ത്തകള്‍ വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി എസ്പി രംഗത്തെത്തിയത്. വ്യാഴാഴ്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.
നേരത്തെ അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ തന്നെയോ ദിലീപിനയോ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ലെന്നുമാണ് അപ്പുണ്ണിയുടെ ജാമ്യഹര്‍ജിയിലെ വാദം.