ഇത് പൊലീസിന്റെ നാടകമോ ?; അപ്പുണ്ണിക്ക് അ​ന്വേ​ഷ​ണ സം​ഘം നോ​ട്ടീ​സ് അ​യ​ച്ചു - അപ്പോള്‍ രഹസ്യകേന്ദ്രത്തിലുള്ളതാര്! ?

ശനി, 29 ജൂലൈ 2017 (20:37 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ന​ട​ൻ ദി​ലീ​പി​ന്‍റെ മാ​നേ​ജ​ർ അ​പ്പു​ണ്ണി​ക്ക് അ​ന്വേ​ഷ​ണ സം​ഘം നോ​ട്ടീ​സ് അ​യ​ച്ചു. തി​ങ്ക​ളാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ണി​ച്ചാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. അ​പ്പു​ണ്ണി നി​ല​വി​ൽ ഒ​ളി​വി​ലാ​ണ്.

അപ്പുണ്ണി ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധം ഉള്ള ആളാണ് അപ്പുണ്ണി എന്നാണ് പൊലീസ് സംശയിക്കുന്നു.

അതേസമയം, അപ്പുണ്ണിയെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തതായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കേരളത്തിനു പുറത്തു നിന്ന് ഇയാളെ പിടികൂടിയ ശേഷം രഹസ്യകേന്ദ്രത്തില്‍ വച്ചു ചോദ്യം ചെയ്യുകയാണ് എന്നു പൊലീസിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക