കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ദിലീപ് പുലി; അവസാന 14 സിനിമകളില്‍ 9എണ്ണവും എട്ടുനിലയില്‍ പൊട്ടിയിട്ടും താരത്തിന്റെ പോക്കറ്റിലെത്തിയത് കോടികള്‍!
വ്യാഴം, 20 ജൂലൈ 2017 (15:47 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ സാമ്പത്തിക സ്രോതസിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം ശക്തമാക്കുന്നു. ഡി സിനിമാസ് ഉള്‍പ്പെടയുള്ള വമ്പന്‍ സാമ്പത്തിക ഇടപാടുകള്‍ കുറഞ്ഞ കാലയളവിനുള്ളില്‍ നടത്തിയതാണ് താരത്തിനെതിരെയുള്ള അന്വേഷണത്തിന് കാരണം.
അവസാനം ഇറങ്ങിയ 14 സിനിമകളില്‍ ഒമ്പതും ബോക്‍സ് ഓഫീസില്‍ വമ്പന്‍ പരാജയമായിട്ടും ദിലീപിന് എവിടെ നിന്നാണ് ഇത്രയധികം പണം ലഭിക്കുന്നതെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. സിനിമയിലെ പ്രതിഫലത്തേക്കാള്‍ കൂടുതലുള്ള ഇടപാടുകള്‍ നടത്തുന്നതും സംശയത്തിന് കാരണമായി.
വരുമാനവും ചിലവും പഠിക്കുന്നതിനായി ദിലീപ് സിനിമകളുടെ കരാര്‍ രേഖകളടക്കം അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിട്ടുണ്ട്. പരാജയപ്പെടുമെന്ന് ഉറപ്പുള്ള സിനിമകള്‍ ദിലീപ് മുന്‍കൈയെടുത്ത് നിര്‍മ്മിക്കുന്നത് കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗമായിട്ടാണെന്നും സംശയിക്കുന്നു.
പരാജയമായ സെലിബ്രിറ്റി ക്രിക്കറ്റ്, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ ഇപ്പോഴും തുടരുന്നത് കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള മാര്‍ഗമെന്നാണ് അന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നത്. സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും ചാലക്കുടിയിലെ മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ ഉള്‍പ്പെടെ വന്‍ സമ്പാദ്യമാണ് ദിലീപ് ഇക്കാലയളവില്‍ നേടിയത്.