ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തി, സിദ്ദിഖും നടിയെ വിളിച്ച് താക്കീത് ചെയ്തിരുന്നു; പൊലീസ് രണ്ടുംകൽപ്പിച്ച്

ശനി, 25 നവം‌ബര്‍ 2017 (10:22 IST)
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ നടൻ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ്.  കേസിൽ നടൻ ദിലീപിനെതിരെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് പൊലീസ് ഇങ്ങനെ പറയുന്നത്. കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്.
 
ആക്രമിക്കപ്പെട്ട നടിയെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നു. കൊച്ചിയിൽ നടന്ന അമ്മ താരനിശയിൽ വെച്ചായിരുന്നു സംഭവം. ദിലീപിന്റെ അടുത്ത സുഹൃത്തും നടനുമായ സിദ്ദിഖ് ഇതിനു സാക്ഷിയാണ്. ഇക്കാര്യത്തിൽ സിദ്ദിഖും നടിയെ ഫോൺ വഴി വിളിച്ച് താക്കീത് ചെയ്തിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. 
 
കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. നടിമാരായ മഞ്ജു വാര്യർ, കാവ്യാ മാധവൻ അടക്കം സിനിമാ മേഖലയിൽ നിന്ന് മാത്രം 50 സാക്ഷികളുണ്ട്. ഇതിൽ എത്ര പേർ അവസാനം വരെ പൊലീസിന്റെ കൂടെ നിൽക്കുമെന്ന് വ്യക്തമല്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍