ഓട്ടോയിൽ കയറിയതു മുതൽ ഡ്രൈവർ മോശമായി സംസാരിച്ചു, നിർ‌ത്താൻ പറഞ്ഞപ്പോൾ സ്പീഡ് കൂട്ടി; രക്ഷപെടാൻ ശ്രമിച്ച യുവതിക്ക് ഗുരുതര പരിക്ക്

ശനി, 25 നവം‌ബര്‍ 2017 (08:38 IST)
ഓട്ടോ ഡ്രൈവർ മോശമായി പെരുമാറിയതിനെ തുടർന്ന് വാഹനത്തിൽ നിന്നും ചാടിയ യുവതിക്ക് ഗുരുതര പരിക്ക്. പിലിക്കോട് എക്കച്ചിയിലെ സന്തോഷ് കുമാറിന്റെ ഭാര്യ സവിത(28)യ്ക്കാണ് പരുക്കേറ്റത്. ഗുരുതര പരിക്കേറ്റ സവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
മകൾ പഠിക്കുന്ന വിദ്യാലയത്തിലേക്ക് പി ടി എമീറ്റിങ്ങിനു പോകാൻ ഇറങ്ങിയതാണ് സവിത. ചെറുവത്തൂരിൽ നിന്നും ഓട്ടോ പിടിച്ചു. പക്ഷേ ഓട്ടോയിൽ കയറിയതു മുതൽ ഡ്രൈവർ മോശമായി സംസാരിച്ച് തുടങ്ങി. നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ വണ്ടിയുടെ വേഗത കൂട്ടി. ഇതോടെ സവിത പുറത്തേക്ക് ചാടി.
 
തലയടിച്ചാണ് റോഡിലേക്ക് വീണത്. യുവതിയുടെ നീക്കം അപ്രതീക്ഷമായതിനാൽ ഡ്രൈവർ ഞെട്ടി. ഉടൻ തന്നെ വണ്ടി നിർത്താതെ പോയി. വഴിയേ പോയ യാത്രക്കാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍