കാവ്യ കളിക്കുന്നത് ദിലീപ് കളിച്ച അതേ കളി?

Webdunia
വ്യാഴം, 27 ജൂലൈ 2017 (10:26 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജനപ്രിയ നായകൻ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ആറ് മണിക്കൂറാണ് ചോദ്യം ചെയ്തത്. അതിന് ശേഷം കാവ്യയുടെ അമ്മ ശ്യാമളയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
 
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കാവ്യ പൂര്‍ണ്ണമായും സഹകരിച്ചിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തോട് കാവ്യ കള്ളം പറഞ്ഞു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ദിലീപ് കളിച്ച അതേ കളിയാണ് കാവ്യയും പൊലീസിന് മുന്നിൽ കളിച്ചത്.
 
കൊച്ചിയിൽ വെച്ച് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് പൾസർ സുനിയിൽ നിന്നും കണ്ടെടുക്കാൻ ഇനിയും പൊലീസിന് പറ്റിയിട്ടില്ല. ഈ ദൃശ്യങ്ങൾ കിട്ടിയാലേ കേസ് അന്വേഷണം മുന്നോട്ടുപോകൂ.  ദൃശ്യങ്ങൾ പെൻ ഡ്രൈവിലാക്കി മാഡത്തിന് നൽകിയെന്ന് പൾസർ സുനി മൊഴി നൽകിയിരുന്നു. 
 
ചോദ്യം ചെയ്യലിനോട് നടി പൂർണമായും സഹകരിച്ചു എങ്കിലും പൊലീസിന് വേണ്ട വിവരങ്ങൾ ഒന്നും കിട്ടിയില്ല. തനിക്ക് ഒന്നും അറിയില്ലെന്നാണ് കാവ്യ പൊലീസിനോട് ആവർത്തിച്ചത്. പള്‍സര്‍ സുനിയെ പറ്റി അന്വേഷണ സംഘം ചോദിച്ചപ്പോള്‍ തനിക്ക് അറിയില്ല, പത്രത്തിലൂടെ കണ്ട പരിചയം മാത്രമേയുള്ളൂവെന്ന് കാവ്യ പറഞ്ഞിരുന്നു. എന്നാല്‍ കാവ്യയുടെ ഈ മൊഴി പൂർണമായും ശരിയല്ലെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.
Next Article