നടിയുടെ മോശം ചിത്രങ്ങൾ എടുക്കുന്നതിനായി ദിലീപ് പൾസർ സുനിക്ക് വാഗ്ധാനം ചെയ്തത് ഒന്നരക്കോടി രൂപയാണ്. ഈ തുക മോഹിച്ച സുനി പല തവണ നടിയുടെ ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, നടിയ്ക്കൊപ്പം ഷൂട്ടിങ് സൈറ്റുകളിൽ പിതാവും ഉണ്ടാകുമായിരുന്നു. അതിനാൽ ഇത്തരം നീക്കങ്ങൾക്കു തടസ്സമായി.
എന്നാൽ, 2015 സെപ്റ്റംബർ 24നു നടിയുടെ പിതാവ് മരിച്ചതിനുശേഷം ദിലീപ് കുറ്റകൃത്യത്തിനായി സുനിലിനെ നിരന്തരം പ്രേരിപ്പിച്ചതായാണു പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. നടി പലർക്കൊപ്പമുള്ള അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താനായിരുന്നു നിർദേശം. പക്ഷേ, അപ്പോഴും പ്ലാൻ വർക്കൗട്ട് ആയില്ല. ഒടുവിലാണ് നടിയെ ആക്രമിക്കാൻ പ്ലാൻ ഇട്ടത്.