പൂരത്തിന് ആനകള്‍ക്ക് പകരം പൊയ്യാനകള്‍ പോരെയെന്ന് ഹോളിവുഡ് നടി

ചൊവ്വ, 28 ഏപ്രില്‍ 2015 (11:49 IST)
പൂരത്തിന് ആനകളെ എഴുന്നെള്ളിക്കുന്നതിന് പകരം  മുളയിലോ കടലാസിലോ തീര്‍ത്ത പൊയ്യാനകളെ എഴുന്നെള്ളിക്കണമെന്ന ആവശ്യവുമായി ഹോളിവുഡ് നടി പമേല ആന്‍ഡേഴ്സണ്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് പമേല ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

പൊയ്യാനകളെ എഴുന്നെള്ളിക്കാനുള്ള ചെലവ്‌ വഹിക്കമെന്നും നടി വാഗ്ദാനം ചെയ്തിട്ടുണ്ട്.  മൃഗസ്നേഹികളുടെ സംഘടനയായ പെറ്റയുടെ രക്ഷാധികാരിയാണ് നടി. തന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചാല്‍ പൊയ്യാനകളെ ഉപയോഗിക്കുന്ന മൂന്നാമത്തെ പ്രദര്‍ശനമായിരിക്കും തൃശൂര്‍ പൂരത്തിലേതെന്നും സന്ദേശത്തില്‍ പമേല പറയുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ്‌ തമിഴ്‌നാട്‌ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച രണ്ടാഘോഷങ്ങളില്‍ നേരത്തേ പൊയ്യാനകളെ എഴുന്നള്ളിച്ചിരുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

 
 
 

വെബ്ദുനിയ വായിക്കുക