എംപിയും നടനുമായ ഇന്നസെന്റ് ‘മൈ സ്റ്റാമ്പ്’ പദ്ധതിയുടെ ഭാഗമായി സ്വന്തമായി സ്റ്റാമ്പിറക്കി. ഇന്നസെന്റിന്റെ ചിത്രത്തോടുകൂടിയ സ്റ്റാമ്പ് പോസ്റ്റല്‍ ഡിപാര്‍ട്മെന്റാണ് പുറത്തിറക്കിയത്. താരത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പോസ്റ്റല്‍ സൂപ്രണ്ട് കെപി സുരേഷ് കുമാര്‍ സ്റ്റാമ്പ് പ്രകാശനം ചെയ്തു.
പോസ്റ്റല്‍ ഡിപാര്‍ട്മെന്റിനെ ജനങ്ങള്‍ കൈവിടുന്നതിനെ തുടര്‍ന്ന് ഈ ഡിപാര്‍ട്മെന്റിനെ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘മൈ സ്റ്റാമ്പ്’ പദ്ധതിക്ക് കേരളത്തില്‍ തുടക്കം കുറിച്ചത്. നിലവില്‍ കോഴിക്കോട്, എറണാകുളം,മൂന്നാര്‍ പോസ്റ്റ് ഓഫീസുകളിലാണ് ഈ പദ്ധതി ഉള്ളത്. ഇതുവഴി കൂടുതല്‍ ജനകീയമാകാന്‍ ഒരുങ്ങുകയാണ് തപാല്‍ വകുപ്പ്.