തന്റെ സഹായം വാങ്ങിയശേഷം താന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായപ്പോള്‍ യൂട്യൂബില്‍ മോശമായി പറഞ്ഞു: നടന്‍ ബാല

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 23 മെയ് 2023 (15:33 IST)
തന്റെ സഹായം വാങ്ങിയശേഷം താന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായപ്പോള്‍ യൂട്യൂബില്‍ മോശമായി പറഞ്ഞെന്ന് നടന്‍ ബാല. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ബാല ഇക്കാര്യം പറഞ്ഞത്. താന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ പിണക്കത്തിലായിരുന്ന കുറെ പേര്‍ വന്നിരുന്നുവെന്നും അവരാണ് ആദ്യം വന്നതെന്നും ബാല പറഞ്ഞു. 
 
ഓപ്പറേഷനു മുമ്പ് റൂമില്‍ ഇരുന്നപ്പോള്‍ താന്‍ ചില വീഡിയോകള്‍ കണ്ടിരുന്നുവെന്നും അപ്പോള്‍ തന്നെ ഫോണ്‍ ഓഫ് ചെയ്തു വച്ചു എന്നും ശേഷം ഫോണ്‍ ഇനി വേണ്ട എന്ന് തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മോശമായി പറഞ്ഞയാളിന്റെ പേരെടുത്തു പറയുന്നില്ലെന്നും സിനിമയില്‍ ഉള്ള ഒരാളാണ് ഇത്തരം ഒരു കാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍