വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയ്ക്കും പിതാവിനു നേരെ ആസിഡ് ആക്രമണം

Webdunia
ഞായര്‍, 14 ഓഗസ്റ്റ് 2016 (12:17 IST)
വയനാട് മാനന്തവാടിയില്‍ വിവാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ നേരെ ആസിഡ് ആക്രമണം. പുളിഞ്ഞാലില്‍ യുവതിക്കുനേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. പെണ്‍കുട്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടായപ്പോള്‍ തടയാന്‍ ശ്രമിച്ച പിതാവിനും പൊളലേറ്റു. ഇന്നലെ രാത്രി പത്തുമണിക്കാണ് ആക്രമണമുണ്ടായത്. പൊള്ളലേറ്റ ഇരുവരെയും മാനന്തവാടി ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും തുടര്‍ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 
 
ആക്രമണം നടത്തിയ കോഴിക്കോട് പൂതംപാറ സ്വദേശി മെല്‍ബിന്‍ ഇന്നലെ രാത്രിതന്നെ മാനന്തവാടി പൊലീസില്‍ കീഴടങ്ങിയിരുന്നു. 
Next Article