കമ്പ്യൂട്ടര്‍ സ്ഥാപനത്തിലേക്ക് ലോറി ഇടിച്ചു കയറി: രണ്ടുപേര്‍ മരിച്ചു

തിങ്കള്‍, 8 ഓഗസ്റ്റ് 2016 (16:03 IST)
ആര്യങ്കാവ് വാണിജ്യ നികുതി ചെക്ക് പോസ്റ്റിനു സമീപം റോഡരികിലുള്ള കമ്പ്യൂട്ടര്‍ സ്ഥാപനത്തിലേക്ക് സിമന്‍റ് കയറ്റി വന്ന ലോറി പാഞ്ഞു കയറി സ്ഥാപനത്തിലെ രണ്ടുപേര്‍ മരിച്ചു. കമ്പ്യൂട്ടര്‍ സ്ഥാപന ഉടമ ആര്യങ്കാവ് കാര്‍ത്തിക ഭവനില്‍ അനില്‍ കുമാര്‍  (41), സുഹൃത്ത് കരയാളൂര്‍ സ്വദേശി സതീശ് (32) എന്നിവരാണു മരിച്ചത്. 
 
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം നടന്നത്. തമിഴ്നാട്ടില്‍ നിന്ന് നിറയെ ലോഡുമായി വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് ചെക്ക് പോസ്റ്റിന്‍റെ ക്യാബിനും ഇടിച്ചു തകര്‍ത്താണ് കമ്പ്യൂട്ടര്‍ സ്ഥാപനത്തിലേക്ക് ഇടിച്ചുകയറിയത്. 
 
ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെബ്ദുനിയ വായിക്കുക