കെ.എസ്.ആര്‍.ടി.സി അപകടം: ഡോക്ടര്‍ മരിച്ചു

ശനി, 25 ജൂലൈ 2015 (18:39 IST)
തമ്പാന്നൂര്‍ അരിസ്റ്റോ ജംഗ്ഷനില്‍  കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ഡോക്ടര്‍ മരിച്ചു. ഭാര്യയും മകനും നോക്കിനില്‍ക്കെയായിരുന്നു നാലാഞ്ചിറ റോസ് ഗാര്‍ഡനില്‍ ഡോ.സാമുവല്‍ ഈശോ എന്ന 60 കാരനാണു മരിച്ചത്. 
 
അരിസ്റ്റോ ജംഗ്ഷനിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാനെത്തിയ ഇവര്‍ കൈരളി തിയേറ്ററിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തശേഷം റോഡ് മുറിച്ചു കടക്കവേയാണ് പാലക്കാട്ടു നിന്ന് തിരുവനന്തപുരത്തേക്ക് വന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിച്ചു തെറിപ്പിച്ചത്. 
 
ഉടന്‍ തന്നെ 108 ആംബുലന്‍സില്‍ സാമുവലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസ് ഡ്രൈവര്‍ പാലക്കാട് ഡിപ്പോയിലെ വേണു കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെബ്ദുനിയ വായിക്കുക