പിഞ്ചു കുട്ടികളുമായി ഓട്ടോറിക്ഷ പുഴയിലേക്ക്​ മറിഞ്ഞു

ശനി, 22 ഏപ്രില്‍ 2017 (10:08 IST)
പിഞ്ചു കുട്ടികളുമായി പോകവേ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പുഴയിലേക്ക്​ മറിഞ്ഞു. കുട്ടികളടക്കം  ഓട്ടോറിക്ഷയിലുണ്ടായിരുന്ന ആറുപേരെ ഹൗസ്ബോട്ട് തൊഴിലാളികൾ അദ്ഭുതകരമായി രക്ഷിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
 
അച്ചാംതുരുത്തി കോട്ടപ്പുറം പുഴയോരത്തുകൂടിയുള്ള വീതി കുറഞ്ഞ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ഓട്ടോറിക്ഷ  നിയന്ത്രണം വിട്ട് പുഴയിലേക്ക്​ മറയുകയുരുന്നു. ശബ്ദംകേട്ട് സമീപത്തെ ഹൗസ്ബോട്ടിലെ തൊഴിലാളികളാണ് പുഴിയിലിറങ്ങി മുങ്ങി ആറുപേരെയും രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്. 
 
അതേസമയം രണ്ട് കുട്ടികൾക്ക് ശ്വാസതടസ്സം വന്നതിനാല്‍ കുട്ടികളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഹൗസ്ബോട്ട് ജീവനക്കാരായ ഷിജിൽ, സുരേശൻ, വിനു, വിനോദ്, മധു പ്രവീൺ, സത്യൻ, സുനിൽ, സജീവൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
 

വെബ്ദുനിയ വായിക്കുക