കണ്‍സ്യൂമര്‍ഫെഡ് ഗോഡൌണുകളില്‍ ഭക്‌ഷ്യധാന്യങ്ങള്‍ നശിച്ച സംഭവം; കര്‍ശനനടപടി സ്വീകരിക്കുമെന്ന് സഹകരണമന്ത്രി എ സി മൊയ്‌തീന്‍

Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2016 (11:41 IST)
കോടിക്കണക്കിന് രൂപയുടെ ഭക്‌ഷ്യധാന്യങ്ങള്‍  കണ്‍സ്യൂമര്‍ഫെഡ് ഗോഡൌണുകളില്‍ കെട്ടിക്കിടന്ന് നശിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സഹകരണമന്ത്രി എ സി മൊയ്തീന്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇതിനായി, പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 
കുറ്റക്കാരായ ഒരാളെ പോലും രക്ഷപ്പെടാൻ അനുവദിക്കില്ല. മുഴുവൻ ഗോഡൗണുകളിലും സഹകരണവകുപ്പ് ജോയിന്‍റ് രജിസ്ട്രാർമാർ പരിശോധന നടത്തും. പരിശോധനയില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ കണക്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.
 
നിയമത്തിന്‍റെ മുമ്പിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ കൊണ്ടുവരും. നഷ്‌ടമായ തുക ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കും. അഴിമതിക്ക് കളമൊരുക്കിയ നന്മ സ്റ്റോറുകൾ പൂട്ടുമെന്നും മന്ത്രി മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞു.
Next Article