വാഹന പരിശോധനയ്ക്കിടെ വിദ്യാർഥിനിയെ നാട്ടുകാര്‍ മര്‍ദ്ദിച്ചു; നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു

Webdunia
ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (12:04 IST)
വാഹന പരിശോധനയ്ക്കിടെ  വിദ്യാര്‍ഥിനിയെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. കൊല്ലം – ചെങ്കോട്ട ദേശീയപാതയിൽ കരീക്കോട് വാഹന പരിശോധനയ്ക്കിടെയാണ് ആറുവയസുകാരിയായ  പെൺകുട്ടിയെ മോട്ടോർ വാഹനവകുപ്പ് അധികൃതർ മർദ്ദിച്ചത്.

രാവിലെ പത്തുമണിയോടെ പിതാവിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു സംഭവം. വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതെ പോയതിനെ തുടർന്ന് പിന്നിലിരിക്കുകയായിരുന്ന പെൺകുട്ടിയെ തല്ലുകയായിരുന്നു. ഇയാളെ പൊലീസെത്തി കസ്റ്റഡിയിയിലെടുത്തു. സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.