വൈദിക വിദ്യാര്‍ത്ഥികളെ സെമിനാരിയില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് കാഞ്ഞിരംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള ലൈംഗിക പീഡന നിരോധന നിയമ പ്രകാരം കൊട്ടാരക്കര തേവലപ്പുറം എസ്.ബി.എം മൈനര്‍ സെമിനാരിയിലെ റക്ടറായ ഫാ.തോമസ് പറക്കളത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പുല്ലുവിളയിലെ പതിനേഴുകാരനായ ഒരു വൈദിക വിദ്യാര്‍ത്ഥിയാണു പരാതി നല്‍കിയിരിക്കുന്നത്. മൂന്നു കുട്ടികള്‍ പീഡനത്തിനു വിധേയരായതായാണ് പരാതിയില്‍ പറയുന്നത്. ആലുവ, പുല്ലുവിള എന്നിവിടങ്ങളില്‍ നിന്നുള്ള മറ്റു രണ്ട് കുട്ടികള്‍ക്കും പീഡനമുണ്ടായതായി പരാതിയില്‍ പറയുന്നു.
രാത്രികാലങ്ങളില്‍ സെമിനാരിയോട് ചേര്‍ന്നുള്ള മുറിയില്‍ താമസിക്കുന്ന റെക്ടര്‍ കുട്ടികളെ നിര്‍ബന്ധപൂര്‍വം വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണു പരാതി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.