സമ്പൂര്‍ണ മദ്യനിരോധനം: സര്‍ക്കാരിന് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം

Webdunia
ശനി, 23 ഓഗസ്റ്റ് 2014 (16:05 IST)
കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. തീരുമാനം സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. 
 
മദ്യം നിരോധിക്കാനുള്ള തീരുമാനമെടുത്തത് ഒറ്റക്കെട്ടായാണെന്നും വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച യുഡിഎഫ് ഘടകകക്ഷികളെ അഭിനന്ദിക്കുന്നതായും രാഹുല്‍ വ്യക്തമാക്കി.
 
കേരളത്തിന്റെ നടപടി കോണ്‍ഗ്രസ് അധികാരത്തിലുള്ള മറ്റ് സംസ്ഥാനങ്ങള്‍ക്ക് പ്രചോദനമാണെന്നും കത്തില്‍ രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.