അഭയ കൊലക്കേസ് പ്രതികള്‍ക്ക് ജാമ്യം

വ്യാഴം, 23 ജൂണ്‍ 2022 (11:13 IST)
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ശിക്ഷ നടപ്പാക്കുന്നതും കോടതി നിര്‍ത്തിവച്ചു. ഉപാധികളോടെയാണ് ഇരുവര്‍ക്കും ജാമ്യം. രണ്ട് പേരും അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും സംസ്ഥാനം വിട്ടു പോകരുതെന്നുമാണ് ഉപാധികള്‍. ശിക്ഷാവിധിക്കെതിരായ അപ്പീല്‍ പരിഗണിക്കുന്നത് വൈകുന്നതിനാല്‍ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നായിരുന്നു ഇരുവരും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍