സരയൂ നദിയില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചേര്‍ത്തുപിടിച്ച് ചുംബിച്ച യുവാവിന് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനവും അസഭ്യവര്‍ഷവും. സരയൂ നദിയില്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന മറ്റുള്ളവരാണ് ഭര്‍ത്താവിനെ ആക്രമിച്ചത്. ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
കുളിച്ചുകൊണ്ടിരിക്കെ യുവാവ് ഭാര്യയെ പുണരുന്നതും ചുംബിക്കാന്‍ പോകുന്നതും വീഡിയോയില്‍ കാണാം. ഇതുകണ്ട് ചുറ്റിലും ഉള്ളവര്‍ വന്ന് ഇയാളെ തള്ളി മാറ്റുകയായിരുന്നു. ഭര്‍ത്താവിനെ നാട്ടുകാര്‍ ആക്രമിക്കുന്നത് കണ്ട് യുവതി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ദമ്പതികളെ ഇവര്‍ വെള്ളത്തിലേക്ക് തൊഴിച്ചിടുന്നുണ്ട്.