ശുചിമുറിയില്ലാത്ത സ്കൂളുകള്‍ക്ക് പുതിയ അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്കില്ലെന്നു വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്.
വിഷയത്തില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധയ്ക്ക് ശേഷം സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ട് ഗൌരവമായി പരിശോധിക്കും, റിപ്പോര്‍ട്ട് പരിശോധിച്ച് നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
സ്കൂള്‍ പാഠപുസ്തകങ്ങള്‍ ജൂണ്‍ ഒന്നിനുതന്നെ വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.