ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാന്‍സര്‍ രോഗി റേഡിയേഷന്‍ ടേബിളില്‍നിന്നു വീണു മരിച്ചു. ആലപ്പുഴ അവലൂക്കുന്ന സ്വദേശി തിലകന്‍ (59) ആണു മരിച്ചത്. ഉച്ചയ്ക്കു പന്ത്രണ്ടോടെയായിരുന്നു സംഭവം.
യാതൊരു സുരക്ഷാ ക്രമീകരണവും ഇല്ലാതെ സ്ഥാപിച്ച റേഡിയേഷന്‍ ടേബിളില്‍നിന്നാണ് കാന്‍സര്‍ രോഗിയായ തിലകന്‍ വീണത്. നിലത്തു വീണ തിലകന്‍ തല്‍ക്ഷണം മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.