പുള്ളിപ്പുലിയെ കൊന്നു കറിവച്ചു ഭക്ഷിച്ചു, ഇടുക്കിയില്‍ 5 പേര്‍ അറസ്റ്റില്‍

ജോര്‍ജി സാം
വെള്ളി, 22 ജനുവരി 2021 (23:16 IST)
പുള്ളിപ്പുലിയെ കെണിവച്ചുപിടിച്ച് കൊന്നു കറിവച്ചു ഭക്ഷിച്ച അഞ്ചംഗ സംഘം അറസ്റ്റിൽ. ഇടുക്കി മാങ്കുളത്താണ് സംഭവം. 40 കിലോയിൽ കൂടുതൽ തൂക്കമുള്ള, ആറ് വയസ് പ്രായമുള്ള ആൺ പുള്ളിപ്പുലിയെയാണ് സംഘം കൊന്ന് ഭക്ഷിച്ചത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വനംവകുപ്പ് നടത്തിയ പരിശോധനയില്‍ പ്രതികൾ വലയിലാവുകയായിരുന്നു. 
 
മാങ്കുളം സ്വദേശികളായ വിനോദ്, ബേസിൽ, വിൻസന്റ്, കുര്യാക്കോസ്, ബിനു, സലി കുഞ്ഞപ്പൻ എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്‌തത്. വിനോദിന്റെ വീട്ടിൽനിന്ന് പുലിത്തോലും പുലിമാംസം കൊണ്ടുള്ള കറിയും പിടിച്ചെടുത്തിട്ടുണ്ട്. 10 കിലോ മാംസവും പിടിച്ചെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article