ത്യാഗം സഹിച്ച് കെ എസ് ആർ ടി സി സർവീസ് നടത്തേണ്ടതില്ല; ശബരിമല സർവീസുകളിൽ കൂട്ടിയ ബസ് നിരക്ക് കുറകില്ലെന്ന് ഗതാഗത മന്ത്രി

Webdunia
തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (14:00 IST)
നിലക്കൽ പമ്പ റൂട്ടിൽ വർധിപ്പിച്ച കെ എസ് ആർ ടി സി ബസ് നിരക്ക് കുറക്കാനാവില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. നിരക്കു കൂട്ടാൻ കാരണമായത് ഇന്ധനവില വർധനവാണെന്നും ഭക്തർ ഇക്കാര്യം മനസിലാക്കണമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. 
 
കെ എസ് ആർ ടി സി വലിയ നഷ്ടത്തിലാണ് മുന്നോട്ടുപോകുന്നത്. ത്യാഗം സഹിച്ച് കെ എസ് ആർ ടി സി സർവ്വീസ് നടത്തേണ്ടതില്ല. ദേവസം ബോർഡ് പകരം സംവിധാനം ഏർപ്പെടുത്തിയാൽ കെ എസ് ആർ ടി സി സർവീസുകൾ പിൻ‌വലിക്കുമെന്നും ഗതാഗത മന്ത്രി വക്തമാക്കി.
 
ശബരിമല സർവീസുകളിൽ കെ എസ്  ആർ ടി സി ഏകപക്ഷീയമായി ചാർജ് വർധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്നും നിരക്ക് കുറച്ചില്ലെങ്കിൽ ദേവസം ബോർഡ് ബസുകൾ വാടകക്കെടുത്ത് പകരം സർവീസുകൾ നടത്തുമെന്നും ദേവസം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞിരുന്നു. പത്മകുമാറിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article