എൺപത് ലക്ഷം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി. പഴയ 500, 1000 രൂപാ നോട്ടുകളുടെ നോട്ടുകളുമായി പോയ കാറിനെ മറ്റൊരു കാർ കൊണ്ട് ഇടിച്ച് പണം കവരാൻ മറ്റൊരു സംഘം ശ്രമിക്കവെയാണ് ഇരു കൂട്ടരും പണവും പോലീസ് പിടിയിലായത്.
ഇരുകൂട്ടരും തമ്മിൽ അടിപിടിയായതോടെ നാട്ടുകാർ ഇടപെടുകയും വിവരം പോലീസിൽ അറിയിക്കുകയും ചെയ്തു. പോലീസ് സംഘം എത്തി ഇരു സംഘത്തെയും കസ്റ്റഡിയിലെടുത്തു. എടവനക്കാട് സ്വദേശികളായ ഷാജി, രാധാകൃഷ്ണൻ, ചെറായി സ്വദേശി ജിതിൻ, തിരുവനന്തപുരം സ്വദേശി ബാബു എന്നിവരാണ് പോലീസ് വലയിലായത്.